Author: binu51985

  • Hello world!

    Welcome to WordPress. This is your first post. Edit or delete it, then start writing!

  • കൊച്ചിയിൽ ആക്രി സാധന ഗോഡൗണിന് തീപിടിച്ചു

    കൊച്ചിയിൽ ആക്രി സാധന ഗോഡൗണിന് തീപിടിച്ചു

    കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിക്കുന്ന ആക്രി സാധന ഗോഡൗണിന് തീപിടിച്ചു. വൈകീട്ട് നാലരയോടെ ആണ് തീപിടിത്തം ഉണ്ടായത്. ഹാഷിം പറക്കാടിന്റെ സ്ഥലത്ത് സഫ് വാന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ട്രസ് വർക്ക് ചെയ്ത കെട്ടിടത്തിന് ഉള്ളിൽ വെൽഡിങ് വർക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് വെൽഡിങ് തീപ്പൊരി താഴെ താഴെക്കിടന്നിരുന്ന പഴയ ഫർണിച്ചറിൽ വീഴുകയും തുടർന്ന് തിപിടിക്കുകയുമായിരുന്നു

  • ഗർഭിണികളും കുട്ടികളും കഴിക്കാൻ പാടില്ലാത്ത ഏഴ് മത്സ്യങ്ങൾ ഇവയാണ്…

    ഗർഭിണികളും കുട്ടികളും കഴിക്കാൻ പാടില്ലാത്ത ഏഴ് മത്സ്യങ്ങൾ ഇവയാണ്…

    മത്സ്യം പലരുടെയും ഇഷ്ട ഭക്ഷണമാണ്. വറുത്തും കറിവെച്ചും ബിരിയാണിയാക്കിയും വരെ നമ്മൾ മത്സ്യം കഴിക്കാറുണ്ട്. രുചിയിൽ മാത്രമല്ല പ്രോട്ടീൻകൊണ്ടും സമ്പന്നമായ മത്സ്യങ്ങൾ ഒമേഗ–3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയുടെ നല്ല ഉറവിടവുമാണ്. എന്നാൽ എല്ലാ മത്സ്യങ്ങളും ഒരുപോലെ ആരോഗ്യകരമല്ല. പ്രത്യേകിച്ച് ഗർഭിണികളും ചെറിയ കുട്ടികളും ചില മത്സ്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കാരണം ചില വലിയ സമുദ്രമത്സ്യങ്ങളിൽ മർക്കുറി എന്ന ലോഹത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഗർഭിണികൾ കഴിച്ചാൽ ഗർഭത്തിലുള്ള കുഞ്ഞിന്റെ മസ്തിഷ്ക വികസനത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ കുട്ടികൾക്ക് ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും ഇടയുണ്ട്. ഗർഭിണികളും കുട്ടികളും ഒഴിവാക്കേണ്ട മത്സ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം 1. ഷാർക്ക് 2. സ്വോർഡ് ഫിഷ് 3. കിങ് മാക്കറൽ 4. ടൈൽഫിഷ് 5. മാർലിൻ 6. ബിഗ് ഐ ട്യൂണ 7. ഓറഞ്ച് റഫി ഈ മത്സ്യങ്ങൾ സാധാരണയായി വലിയതും ദീർഘകാലം ജീവിക്കുന്നതുമായതിനാൽ ശരീരത്തിൽ മർക്കുറി കൂടുതൽ അടിഞ്ഞുകൂടിയിരിക്കും. എന്നാൽ മെർക്കുറിയുടെ അളവ് കുറഞ്ഞ മത്സ്യങ്ങൾ ഗർഭിണികൾക്കും കുട്ടികൾക്കും കഴിക്കാവുന്നതാണ്. അത്തരത്തിൽ സുരക്ഷിതമായ മത്സ്യങ്ങളാണ് 1. സാൽമൺ 2. സാർഡിൻ 3. ആഞ്ചോവി 4. തിലാപിയ 5. കോഡ് ഈ മത്സ്യങ്ങൾ പോഷകഗുണമുള്ളതും സാധാരണയായി സുരക്ഷിതവുമാണ്. ഗർഭിണികൾ ആഴ്ചയിൽ 1 മുതൽ 3 പ്രാവശ്യം മാത്രമായി മത്സ്യം കഴിക്കുന്നതാണ് നല്ലത്. പുതുതായി ലഭിക്കുന്ന മത്സ്യം തിരഞ്ഞെടുക്കുകയും അത് വറുത്തോ പ്രോസസ് ചെയ്തോ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.

  • എനിക്ക് 5,000 ഭാര്യമാരില്ല, ഭാര്യയോ നാട്ടുകാരോ തല്ലിയിട്ടില്ല, ഞാൻ തിരിച്ചും തല്ലിയിട്ടില്ല’ -ഗണേഷ് കുമാറിനെതിരെ ​ജ്യോതികുമാർ ചാമക്കാല

    എനിക്ക് 5,000 ഭാര്യമാരില്ല, ഭാര്യയോ നാട്ടുകാരോ തല്ലിയിട്ടില്ല, ഞാൻ തിരിച്ചും തല്ലിയിട്ടില്ല’ -ഗണേഷ് കുമാറിനെതിരെ ​ജ്യോതികുമാർ ചാമക്കാല

    പത്തനാപുരം: പൊതുപ്രവർത്തകന് സ്വഭാവശുദ്ധി നിർബന്ധമാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് പത്തനാപുരത്തെ കോൺഗ്രസ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല. സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയരാകുന്നവരാണ് പൊതുപ്രവർത്തകർ. അങ്ങനെയിരിക്കെ തനിക്ക് എന്തുമാകാമെന്നും 5000 കാമുകിമാർ ഉണ്ട് എന്നുമൊക്കെ പരസ്യമായി ഒരു ജനപ്രതിനിധി പറയുന്നത് ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ബി. ഗണേഷ്‍കുമാർ ഉൾപ്പെട്ട സമീപകാല വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘എനിക്ക് 5000 ഭാര്യമാരൊന്നുമില്ല. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ്. നല്ല സന്തുഷ്ടമായ കുടുംബജീവിതം നയിച്ചു പോകുന്നു. എന്നെ ഭാര്യ തല്ലിയിട്ടില്ല. എന്നെ നാട്ടുകാരും തല്ലിയിട്ടില്ല. ഞാൻ തിരിച്ചും തല്ലിയിട്ടില്ല. പൊതുപ്രവർത്തകർക്ക് ഉണ്ടാകേണ്ട അടിസ്ഥാനപരമായ മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് തന്നെയാണ് ഞാൻ ഈ ​തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിവാദ വിഷയങ്ങൾ ചർച്ചയാകും എന്ന കാര്യത്തിൽ തർക്കമില്ല. നമ്മൾ ആരും പറയേണ്ടതില്ല, ജനങ്ങൾ തന്നെ ചർച്ച ചെയ്യുന്നുണ്ട്. ഫലം വരുമ്പോൾ ആളുകൾ എന്നെ ചേർത്തു നിർത്തുമെന്ന് എനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ജയിച്ചാലും ഈ മണ്ഡലത്തിൽ സജീവമായി ഉണ്ടാകുമെന്ന് കഴിഞ്ഞ തവണ ഞാൻ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി സജീവമായി മണ്ഡലത്തിൽ നിന്നയാളാണ്. അവരുടെ സുഖദുഃഖങ്ങളിൽ ഒപ്പം നിൽക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. അത് അക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. വിവാഹത്തിന് ക്ഷണിച്ചാൽ ഞാൻ അവിടെ പോയിട്ടുണ്ട്. മരണവീടുകളിൽ ബന്ധുക്കളെ ആശ്വസിപ്പിച്ച് അനുശോചനം രേഖപ്പെടുത്തുക എന്നത് പൊതുപ്രവർത്തകൻ അടിസ്ഥാനമായി ചെയ്യേണ്ട ഒരു കർത്തവ്യമാണ്. പക്ഷേ അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ എതിർസ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ശവപ്പെട്ടി കച്ചവടക്കാരന്റെ മനസ്സുള്ള ആളെന്നും ശവംതീനി എന്നും എന്തെല്ലാം തരത്തിലാണ് നമ്മുടെ എംഎൽഎ ആക്ഷേപിച്ചിട്ടുള്ളത്. ഞാൻ ഒരു ഘട്ടത്തിലും പ്രതികരിച്ചിട്ടില്ല. അതിനൊക്കെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. മരണവീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് തെറ്റാണെങ്കിൽ ആ തെറ്റ് ഞാൻ ഇനിയും ആവർത്തിക്കും. ഞങ്ങളുടെ മുദ്രാവാക്യം തന്നെ അരികിലുണ്ട് ചാമക്കാല എന്നാണ്. അരികിലോ കയ്യാലപ്പുറത്തോ ഒന്നുമല്ല, ജനങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഇന്നലെ എതിർസ്ഥാനാർഥി പൊതുയോഗത്തിൽ പറയുന്നത് കേട്ടു. ജനങ്ങളുടെ ഇടയിൽ ഇല്ല, വേറെ സ്ഥലങ്ങളിലുണ്ട്. എന്നെകൊണ്ട് അത് പറയിക്കാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പായതുകൊണ്ട് ഞാൻ മറ്റൊന്നും പറയുന്നില്ല. ജനങ്ങൾ തീരുമാനിക്കട്ടെ, ജനങ്ങളാണ് യജമാനന്മാർ. ഞാൻ ജനങ്ങളോടൊപ്പം ചേർന്നു നിന്നിട്ടുണ്ട്. ഈ നിയോജകമണ്ഡലത്തിലെ വോട്ടർമാരെ എനിക്ക് പരിപൂർണ വിശ്വാസമുണ്ട്. അവർ എന്നോടൊപ്പം ചേർന്ന് നിൽക്കും, യുഡിഎഫിനോടൊപ്പം ചേർന്നു നിൽക്കും -അദ്ദേഹം പറഞ്ഞു. ‘എനിക്ക് പത്തനാപുരം നിയോജകമണ്ഡലത്തിലെ വോട്ടർമാരെ പരിപൂർണമായ വിശ്വാസമാണ്. കഴിഞ്ഞ തവണ ഞാൻ ഈ മണ്ഡലത്തിലേക്ക് കടന്നു വരുമ്പോൾ മുൻകാല സ്ഥാനാർഥികളെ പോലെ ഒരു വരത്തനായി വന്ന് അതുപോലെ മടങ്ങി പോകുമെന്നാണ് കരുതിയത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷവും സജീവമായി ഈ മണ്ഡലത്തിൽ നിന്ന ആളെന്ന നിലയിൽ, ഈ മണ്ഡലത്തിലെ ജനങ്ങളുടെ സുഖദുഃഖങ്ങളിൽ സജീവമായി നിന്ന ആളെന്ന നിലയിൽ എനിക്ക് അവരിൽ നല്ല വിശ്വാസമാണ്. അവർക്ക് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയും. അതുകൊണ്ടുതന്നെ യുഡിഎഫിന് അനുകൂലമായ ഒരു വിധിയെഴുത്ത് ഉണ്ടാകും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. വലിയ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും ഒരു തർക്കവും വേണ്ട. ആർ ബാലകൃഷ്ണ പിള്ള സാറും വി എസ് അച്യുതാനന്ദനും ഉമ്മൻചാണ്ടിയും ഇല്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. ഉമ്മൻചാണ്ടി സാറുമായി ബന്ധമുള്ള കേരളീയരുടെ വികാരം വ്രണപ്പെടുത്തിയ പ്രതിനിധിയുള്ള മണ്ഡലമാണ് പത്തനാപുരം. ഈ മൂന്ന് മഹാമേരുക്കളുടെ അഭാവത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അവരോട് നീതി പുലർത്തണം. പ്രത്യേകിച്ച് ഉമ്മൻചാണ്ടിയോട്. അതിന് ഈ മണ്ഡലത്തിലെ വോട്ടർമാർ സജ്ജരാണ് എന്ന കാര്യത്തിൽ സംശയമില്ല’ -​േജ്യാതികുമാർ പറഞ്ഞു.

  • കുമ്മനം, ശ്രീധരന്‍പിള്ള,എം.ടി രമേശ്…; സ്ഥാനാര്‍ഥി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ ബിജെപിയില്‍ അതൃപ്തി

    കുമ്മനം, ശ്രീധരന്‍പിള്ള,എം.ടി രമേശ്…; സ്ഥാനാര്‍ഥി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ ബിജെപിയില്‍ അതൃപ്തി

    തിരുവനന്തപുരം: സ്ഥാനാർഥി പട്ടികയെച്ചൊല്ലി ബിജെപിയിലും അതൃപ്തി. കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻപിള്ള, എം.ടി രമേശ് എന്നിവരെ ഒഴിവാക്കിയതിലാണ് അതൃപ്തി. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതിലും അതൃപ്തിയുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം ട്വന്റി-20ക്ക്‌ നൽകിയതിൽ ഒരു വിഭാഗം നേതാക്കാൾ എതിർപ്പറിയിച്ചു.47 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയത്. പ്രധാന നേതാക്കളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരടങ്ങിയതായിരുന്നു പട്ടിക. എന്നാൽ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻപിള്ള എം ടി രമേഷ് എന്നിവർ പട്ടികയിൽ ഉൾപ്പെട്ടില്ല. ഇതിനെ ചൊല്ലിയാണ് ബിജെപിയിലെ അതൃപ്തി. ആറന്മുള മണ്ഡലത്തിൽ കുമ്മനം രാജശേഖരനോ എം.ടി രമേശോ സ്ഥാനാർത്ഥിയാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇരുവരും സ്ഥാനാർഥിയായില്ല. ആറന്മുള ബിഡിജെഎസ് നാണ് നൽകിയത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം വിട്ടുനൽകിയതിനെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം അടുത്തിടെ മുന്നണിയിൽ എത്തിയ ട്വന്റി20ക്കാണ് നൽകിയത്. കഴിഞ്ഞതവണ കെ.സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണ് റാന്നി. ഇവിടെ ഗോവ ഗവർണർ സ്ഥാനം ഒഴിഞ് തിരിച്ചെത്തിയ ശ്രീധരൻപിള്ളയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക വികാരം. എന്നാൽ, ഇത്തവണ ട്വന്‍റി-20 നിർത്തിയതാകട്ടെ ക്രിസ്ത്യൻ സ്ഥാനാർത്ഥിയെയും. ഇതിൽ പ്രാദേശിക ബിജെപി ഘടകം കടുത്ത അതിർത്തിയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം ഉണ്ടാക്കിയ മണ്ഡലമാണ് തൃപ്പൂണിത്തുറ. ഈ മണ്ഡലവും ട്വന്റി20 ആണ് ഇത്തവണ നൽകിയത്. ഇതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. തൃശ്ശൂരിലെ പ്രധാന നേതാവായ ബി.ഗോപാലകൃഷ്ണന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ട്വന്റി20 യുടെ വരവാണ് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. വി മുരളീധരൻ പക്ഷേ ജില്ലാ അധ്യക്ഷന്മാരുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയെന്ന ആക്ഷേപമുണ്ട്. മുതിർന്ന നേതാക്കളെയും പ്രധാനമണ്ഡലങ്ങളും ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക തിരിച്ചടിയുണ്ടാക്കും എന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.

  • LDF- UDF മുന്നണികൾക്ക് ഇപ്രാവശ്യം കേവല ഭൂരിപക്ഷം ലഭിക്കില്ല, BJP നിർണായകശക്തിയാകും: കെ.സുരേന്ദ്രന്‍

    LDF- UDF മുന്നണികൾക്ക് ഇപ്രാവശ്യം കേവല ഭൂരിപക്ഷം ലഭിക്കില്ല, BJP നിർണായകശക്തിയാകും: കെ.സുരേന്ദ്രന്‍

    കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി നേതാവും മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍.ഇരുമുന്നണികൾക്കും മാറ്റിനിർത്താൻ കഴിയാത്ത വിധം ബിജെപി ഒരു നിർണായക ശക്തിയായി മാറുമെന്നും സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ എൻഡിഎയ്ക്ക് വലിയ പങ്കുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ നിയമസഭയിൽ ബിജെപിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നത്ര സീറ്റുകൾ ലഭിക്കുമെന്നും ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഘടകമായി പാർട്ടി മാറുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

  • കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . മലപ്പുറം ഡി സി സി പ്രസിഡണ്ട് അഡ്വ .വി എസ് ജോയ് തവനൂരിൽ മത്സരിക്കും . നിലമ്പൂരിൽ ആര്യാടൻ ഷൌക്കത്ത് മത്സരിക്കും

    കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . മലപ്പുറം ഡി സി സി പ്രസിഡണ്ട് അഡ്വ .വി എസ് ജോയ് തവനൂരിൽ മത്സരിക്കും . നിലമ്പൂരിൽ ആര്യാടൻ ഷൌക്കത്ത് മത്സരിക്കും

    1- ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്
    2- ധർമ്മടം: അബ്ദുൾ റഷീദ്
    3- തലശ്ശേരി: കെ.പി. സാജു
    4- പേരാവൂർ: അഡ്വ. സണ്ണി ജോസഫ്
    5- മാനന്തവാടി (എസ്ടി): ഉഷ വിജയൻ
    6- സുൽത്താൻ ബത്തേരി (എസ്ടി): ഐ.സി. ബാലകൃഷ്ണൻ
    7- കൽപ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
    8- നാദാപുരം: കെ.എം. അഭിജിത്ത്
    9- കൊയിലാണ്ടി: അഡ്വ. കെ. പ്രവീൺ കുമാർ
    10- ബാലുശ്ശേരി (എസ് സി): വി.ടി. സൂരജ്
    11- എലത്തൂർ: വിദ്യ ബാലകൃഷ്ണൻ
    12- കോഴിക്കോട് നോർത്ത്: അഡ്വ. കെ. ജയന്ത്
    13- നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത്
    14- വണ്ടൂർ (എസ് സി): എ.പി. അനിൽ കുമാർ
    15- തവനൂർ: വി.എസ്. ജോയ്
    16- പൊന്നാനി: നൗഷാദ് അലി
    17- തൃത്താല: വി.ടി. ബൽറാം
    18- കോങ്ങാട് (എസ് സി): കെ.എ. തുളസി
    19- മലമ്പുഴ: എ. സുരേഷ്
    20- പാലക്കാട്: രമേശ് പിഷാരടി
    21- തരൂർ (എസ് സി): കെ.സി. സുബ്രഹ്‌മണ്യൻ
    22- ചിറ്റൂർ: അഡ്വ. സുമേഷ് അച്ചുതൻ
    23- നെന്മാറ: ടി. തങ്കപ്പൻ
    24- ആലത്തൂർ: കെ.എൻ. ഫെബിൻ
    25- മണലൂർ: ടി.എ. പ്രതാപൻ
    26- ഒല്ലൂർ: അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
    27- തൃശ്ശൂർ: രാജൻ ജെ പല്ലൻ
    28- നാട്ടിക (എസ് സി): അഡ്വ. സുനിൽ ലാലൂർ
    29- കൈപ്പമംഗലം: ടി.എം. നാസർ
    30- പുതുക്കാട്: കെ.എം. ബാബു രാജ്
    31- ചാലക്കുടി: സനീഷ് കുമാർ ജോസഫ്
    32- കൊടുങ്ങല്ലൂർ: ഒ.ജെ. ജനീഷ്
    33- അങ്കമാലി: റോജി എം. ജോൺ
    34- ആലുവ: അൻവർ സാദത്ത്
    35- പറവൂർ: വി.ഡി. സതീശൻ
    36- എറണാകുളം: ടി.ജെ. വിനോദ്
    37- തൃക്കാക്കര: ഉമ തോമസ്
    38- കുന്നത്തുനാട് (എസ് സി): വി.പി. സജീന്ദ്രൻ
    39- മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ
    40- വൈക്കം (എസ് സി): കെ. ബിനിമോൻ
    41- കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
    42- പുതുപ്പള്ളി: ചാണ്ടി ഉമ്മൻ
    43- അരൂർ: ഷാനിമോൾ ഉസ്മാൻ
    44- ചേർത്തല: കെ.ആർ. രാജേന്ദ്ര പ്രസാദ്
    45- ഹരിപ്പാട്: രമേശ് ചെന്നിത്തല
    46- മാവേലിക്കര (എസ് സി): അഡ്വ. മുത്തറ രാജ്
    47- കരുനാഗപ്പള്ളി: സി.ആർ. മഹേഷ്
    48- കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
    49- പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
    50- കുണ്ടറ: പി.സി. വിഷ്ണുനാഥ്
    51- കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
    52- ചാത്തന്നൂർ: സൂരജ് രവി
    53- ചിറയിൻകീഴ് (എസ് സി): രമ്യ ഹരിദാസ്
    54- വട്ടിയൂർക്കാവ്: കെ. മുരളീധരൻ
    55- കോവളം: എം. വിൻസെന്റ്

  • പശ്ചിമേഷ്യൻ യുദ്ധം തുടർന്നാൽ 4.5 കോടി ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്ന് യു.എൻ

    പശ്ചിമേഷ്യൻ യുദ്ധം തുടർന്നാൽ 4.5 കോടി ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്ന് യു.എൻ

    യുനൈറ്റഡ് നാഷൻസ്: പശ്ചിമേഷ്യൻ യുദ്ധം ജൂൺ വരെ നീളുകയാണെങ്കിൽ ലോകത്ത് അഞ്ചു കോടിയോളം പേർ കൂടി കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധത്തെത്തുടർന്നുണ്ടാകുന്ന വിലക്കയറ്റവും ഭക്ഷ്യ വിതരണത്തിലെ തടസ്സങ്ങളും ആഗോള ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ കാൾ സ്കൗ മുന്നറിയിപ്പ് നൽകി. ലോകരാജ്യങ്ങൾ തങ്ങളുടെ ഫണ്ട് പ്രതിരോധ ആവശ്യങ്ങൾക്കായി വകമാറ്റുന്നത് ലോകഭക്ഷ്യ പദ്ധതിയുടെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം ചരക്കുനീക്കത്തിന് 18 ശതമാനം അധികച്ചെലവ് വന്നതായും മാനുഷിക സഹായങ്ങൾക്കുള്ള പ്രധാന മാർഗങ്ങൾ അടഞ്ഞതായും ഡബ്ല്യു.എഫ്.പി ചൂണ്ടിക്കാണിച്ചു. ആഭ്യന്തര യുദ്ധം തകർക്കുന്ന സുഡാനിലെയും ഗസ്സയിലെയും അവസ്ഥയും ഭയാനകരമാണ്. ഇറാൻ ആക്രമണത്തിന്റെ പേരിൽ രണ്ടാഴ്ചയായി ഇസ്രായേൽ അടച്ചിട്ടിരുന്ന റഫ അതിർത്തി ഭാഗികമായി തുറന്നെങ്കിലും ആവശ്യമായ സഹായങ്ങൾ ലഭ്യമാകുന്നില്ല. പ്രതിദിനം 600 ട്രക്കുകൾ ആവശ്യമുള്ളിടത്ത് വെറും 200 ട്രക്കുകൾ മാത്രമാണ് ഗസ്സയിലേക്ക് പ്രവേശിക്കുന്നത്. സുഡാനിലെ പകുതിയോളം വരുന്ന 2.1 കോടി ജനത കടുത്ത പട്ടിണിയിലാണെന്നും ഡബ്ല്യു.എഫ്.പി റിപ്പോർട്ടുകൾ പറയുന്നു. സുഡാനിലെ സൈന്യവും പാരാമിലിട്ടറി വിഭാഗവും തമ്മിലുള്ള പോരാട്ടം മൂലം ദുരിതാശ്വാസ പ്രവർത്തകർക്ക് പലയിടങ്ങളിലും എത്താൻ കഴിയുന്നില്ല. ആവശ്യമായ ഫണ്ട് ലഭിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ സുഡാനിലേക്കുള്ള സഹായങ്ങൾ പൂർണമായും നിലക്കുമെന്നും യു.എൻ മുന്നറിയിപ്പ് നൽകി.

  • ശബരിമല സ്വര്‍ണക്കൊള്ള; കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതി പരാമര്‍ശം റദ്ദാക്കി ഹൈക്കോടതി

    ശബരിമല സ്വര്‍ണക്കൊള്ള; കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതി പരാമര്‍ശം റദ്ദാക്കി ഹൈക്കോടതി

    കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരിച്ചടി. തന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ തന്ത്രിക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസില്‍ തന്ത്രിക്ക് അനുവദിച്ച സ്വാഭാവിക ജാമ്യം റദ്ദാക്കണമെന്നും എസ്‌ഐടി അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു.

    കട്ടിളപാളികള്‍ കൊടുത്തുവിട്ടതില്‍ തന്ത്രിക്ക് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാന്വല്‍ ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നുമായിരുന്നു കൊല്ലം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഈ പരാമര്‍ശങ്ങളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

  • ഗൾഫിലേക്കും തിരിച്ചും പറക്കാം; ഇന്ന് 44 സർവീസുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

    ഗൾഫിലേക്കും തിരിച്ചും പറക്കാം; ഇന്ന് 44 സർവീസുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

    മസ്‌കത്ത്: എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് മാർച്ച് 17 ന് പശ്ചിമേഷ്യ മേഖലയിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്ത 44 എണ്ണമടക്കം വിവിധ വിമാന സർവീസുകൾ നടത്തും. രണ്ട് വിമാനക്കമ്പനികളും മാർച്ച് 17 ന് മസ്‌കത്തിലേക്കും ജിദ്ദയിലേക്കും ഷെഡ്യൂൾ ചെയ്ത സർവീസുകൾ തുടരും. എയർ ഇന്ത്യ ഡൽഹിക്കും ജിദ്ദക്കും ഇടയിൽ ഷെഡ്യൂൾ ചെയ്ത റിട്ടേൺ സർവീസുകളും മുംബൈയിൽ നിന്ന് രണ്ട് സർവീസുകളും നടത്തും, അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോടേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്തും. ഡൽഹി, കൊച്ചി (2 സർവീസുകൾ), കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ ഉൾപ്പെടെ മസ്‌കത്തിലേക്കും തിരിച്ചും എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകളും നടത്തും.