Kerala
പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി, ഇ-മെയിൽ വഴി സന്ദേശം ലഭിക്കുന്നത് മൂന്നാം തവണ

പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് രാവിലെ സമാനമായ രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സന്ദേശം എത്തിയിരിക്കുന്നത്.കളക്ടറേറ്റിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് സന്ദേശത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.





