NationalSport Light

മരണം മുന്നിൽക്കണ്ട് അയാൾ ഓടി; വീടിന്റെ മുൻവശം പിളർന്ന് ജല സ്‌ഫോടനം; ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ബിലാസ്പൂർ: നിങ്ങൾ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ ഭൂമിക്കടിയിൽ നിന്ന് വലിയ സ്‌ഫോടനത്തോടെ മുകളിലേക്ക് വെള്ളം ചീറ്റിയാൽ എന്ത് സംഭവിക്കും ? കഴിഞ്ഞ ദിവസം ബിലാസ്പൂരിൽ നടന്നത് ഇതാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏതൊളെയും ഞെട്ടിക്കുന്നതാണ്. അടച്ചിട്ട ഗേറ്റിന് സമീപത്തായി ഒരാൾ നിൽക്കുന്നതും ആദ്യം ഗേറ്റിലൂടെ ചളിവെള്ളം വീടിന് ഉള്ളിലേക്ക് ഒഴുകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ഇയാൾ നിന്നിരുന്ന സ്ഥലം വിണ്ടുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. അനനധികൃത കുഴൽക്കിണർ നിർമ്മാണമാണ് അപകടത്തിന് കാരണം. സമീപത്തെ പറമ്പിൽ കുഴൽക്കിണർ നിർമ്മിക്കുന്നതിനിടെയാണ് സംഭവം. കുഴൽകിണർ നിർമ്മാണത്തിന്റെ ഭാഗമായി കൂടുതൽ താഴത്തേക്ക് കുഴിച്ചപ്പോൾ ഭൂമിക്കടിയിൽ അമിതമായ ജലമർദ്ദം രൂപപ്പെതാണ് അപകട കാരണം. കൃത്യമായ വെന്റിംഗ് സംവിധാനങ്ങളോ സമ്മർദം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളും പിന്തുടരാത്തതാണ് അപകടകാരണം. അമിതമായി രൂപപ്പെട്ട മർദ്ദം തൊട്ടടുത്ത വീട്ടിലെ പഴയ കുഴൽക്കിണർ പൈപ്പിലേക്ക് പകരുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു. ജലമർദ്ദത്തിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരയിൽ വിള്ളലുകൾ വീഴുകയും സീലിംഗ് ഫാൻ ഇളകി വീഴുകയും ചെയ്തു. വീടിന്റെ അടിത്തറയ്ക്കും ഘടനയ്ക്കും കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. വലിയൊരു ശബ്ദത്തോടെയാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടസമയത്ത് കുടുംബാംഗങ്ങൾ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്ക് പറ്റിയിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button